തിരുവനന്തപുരം|
Last Modified ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (09:51 IST)
കേരള കോണ്‍ഗ്രസ് ബാലകൃഷ്‌ണ പിള്ള വിഭാഗത്തിന്റെ സുവര്‍ണ ജൂബിലി സമ്മേളനത്തിന് കൊണ്ടുവന്ന ആദിവാസി യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം. സമ്മേളനത്തിനുശേഷം തിരികെ പോകുന്നതിനിടെ നേതാക്കള്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ചതായും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായുമായാണ് പരാതി.
തിരുവനന്തപുരത്തെ അഗസ്‌ത്യ വനമേഖലയില്‍ നിന്ന് കൊണ്ടുവന്ന ആദിവാസി സ്‌ത്രീകളാണ് ആരോപണം ഉന്നയിച്ചത്. കേരള കോണ്‍ഗ്രസ് (ബി) കോട്ടൂര്‍ മണ്ഡലം സെക്രട്ടറി കുറ്റിച്ചിറ സത്താര്‍, ഷാനവാസ് എന്നിവര്‍ക്കെതിരെയാണ് ആരോപണം. നേതാക്കള്‍ക്കെതിരെ നെയ്യാര്‍ ഡാം പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച തന്നെ പരാതി നല്‍കിയിരുന്നു.
എന്നാല്‍ സ്വാധീനത്തിന് വഴങ്ങി പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും ആദിവാസികള്‍ ആരോപിച്ചു. അതേസമയം രാഷ്‌ട്രീയ വിരോധം മൂലമാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ആരോപണവിധേയരായ കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.