അനുബന്ധ വാര്‍ത്തകള്‍
- ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്നവർ മാറുമറക്കാതെ അമ്പലത്തിൽ പോകുമോയെന്ന് പി കെ ശ്രീമതി
- സന്നിധാനത്ത് സ്ത്രീകൾക്കായി കൂടുതൽ സൌകര്യങ്ങൾ ഉണ്ടാവില്ല; പതിനെട്ടാം പടിയിൽ വനിതാ പൊലീസുകാരെ നിയോഗിക്കില്ലെന്ന് എ പദ്മകുമാർ
- സുന്നി പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ; ഉടൻ സുപ്രീം കോടതിയെ സമീപിക്കും
- ശബരിമല സ്ത്രീ പ്രവേശനം: ഓർഡിനൻസ് കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് തുഷാര്‍
- ‘ശബരിമല വിഷയം ആളിക്കത്തിക്കണം, കേരളത്തിൽ മോദി തരംഗം ഉണ്ടാക്കണം‘- ഹിന്ദു വികാരം വോട്ടാക്കി മാറ്റാൻ അമിത് ഷായുടെ നിർദേശം
സുന്നി പള്ളികളിലും മറ്റു ദേവാലയങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് എം സി ജോസഫൈൻ
തിരുവന്തപുരം: സുന്നി പള്ളികൾ ഉൾപ്പടെ മറ്റു എല്ലാം മത സമുദായങ്ങളുടെ ദേവാലയങ്ങളിലും ആരാധന നടത്താൻ അഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണം എന്ന ആവശ്യവുമായി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ.
എല്ലാ മത വിഭാഗങ്ങളിലും സ്ത്രീകൾക്ക് തുല്യ അവകാശം വേണം. സ്ത്രീകളുടെ മൌലിക അവകാശങ്ങൾ എവിടെയും ഹനിക്കപ്പെടരുത്. ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സർക്കാർ ആവശ്യമായ സൌകര്യങ്ങൾ ഒരുക്കണമെന്നും അവർ പറഞ്ഞു.
സുന്നി പള്ളികൾ സ്ത്രീകൾക്ക് പ്രവേശനം നൽകണം എന്ന ആവശ്യവുമായി ഉടൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം സംഘടനയായ നിസ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പള്ളികളിൽ സ്ത്രീകളെ പ്രവേശിക്കാനാവില്ല എന്ന പ്രതികരണമാണ് ഇ കെ സുന്നി വിഭാഗത്തിൽ നിന്നുമുണ്ടായത്.
വിഷയത്തിൽ പ്രതികരിക്കാൻ സമയമായിട്ടില്ല എന്ന് എ പി വിഭാഗം നേതാവ് കാന്തപുരം പ്രതികരിച്ചു. സുന്നി പള്ളികളിൽ സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം നൽകണമെന്ന് നേരത്തെ മന്ത്രി കെ ടി ജലീലും, കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു.