അപർണ|
Last Modified ബുധന്, 10 ഒക്ടോബര് 2018 (09:53 IST)
ശബരിമല വിഷയം ആളിക്കത്തുകയാണ്. സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധങ്ങളാണ് നാടൊട്ടുക്കും നടക്കുന്നത്. സർക്കാരിന്റെ പ്രതിച്ഛായ തകർത്ത് ശബരിമല വിഷയം വോട്ടാക്കി മാറ്റാനുള്ള തന്ത്രപ്പാടിലാണ് ബിജെപിയെന്ന് വ്യക്തം. കോൺഗ്രസും അതിന്റെ പാതയിൽ തന്നെ.
വിഷയത്തില് ബിജെപി സംസ്ഥാനത്ത് നടത്തി വരുന്ന സമരത്തില് ഇടപെട്ട് ദേശീയ അധ്യക്ഷന് അമിത് ഷാ. വിഷയം ആളിക്കത്തിക്കാനാണ് സംസ്ഥാന സമിതിയോടും നേതാക്കളോടും അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ.
പ്രക്ഷോഭം വോട്ടാക്കി മാറ്റാനുമാണ് നിര്ദേശം. ബിപിക്ക് വീണുകിട്ടിയ അവസരമാണ് ശബരിമല പ്രതിഷേധമെന്നും നേതാക്കള് കൂടുതല് സജീവമാകണമെന്നും നിര്ദേശമുണ്ട്. ശബരിമല വിഷയത്തില് ഭക്തരുടെ വികാരത്തിനൊപ്പം നിന്ന് ആ വികാരം വോട്ടാക്കി മാറ്റുക എന്നതാണ് അമിത് ഷായുടെ നിർദേശം.
ശബരിമല വിഷയത്തില് ഹിന്ദുവികാരം ആളിക്കത്തുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാന സര്ക്കാര് അതുകൊണ്ട് തന്നെ പ്രതിരോധത്തിലുമാണ്. ഈ സാഹചര്യത്തില് ബിജെപി ശക്തമായ സാന്നിധ്യം അറിയിക്കണം. ഭക്തരെ പാര്ട്ടിക്ക് കീഴില് അണിനിരത്തി പ്രക്ഷോഭങ്ങൾ നടത്തണം എന്നും അമിത് ഷാ അണികൾക്ക് നിർദേശം നൽകി കഴിഞ്ഞു.