ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യത

രേണുക വേണു| Last Modified വെള്ളി, 18 ഓഗസ്റ്റ് 2023 (15:28 IST)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ വടക്കന്‍ ഒഡിഷ തീരത്തിനും മുകളിലായാണ് ന്യൂനമര്‍ദ്ദം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 2-3 ദിവസത്തിനുള്ളില്‍ പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ വടക്കന്‍ ഒഡിഷ - വടക്കന്‍ ഛത്തീസ്ഗഢ് വഴി ന്യൂനമര്‍ദ്ദം സഞ്ചരിക്കാനാണ് സാധ്യത.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ ജില്ലകളിലായിരിക്കും കൂടുതല്‍ മഴ ലഭിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :