കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങി; ഇനി തുലാവര്‍ഷ മഴ, ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ചക്രവാത ചുഴി

രേണുക വേണു| Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (14:44 IST)

കാലവര്‍ഷം
രാജ്യത്തു നിന്ന് പൂര്‍ണമായും പിന്‍വാങ്ങി. തുലാവര്‍ഷം ഇന്ന് മുതല്‍ തെക്കേ ഇന്ത്യയില്‍ ആരംഭിച്ചതായി
കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നാളെയോടെ ചക്രവാത ചുഴി
രൂപപ്പെടാന്‍ സാധ്യത. പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചക്രവാതചുഴി
തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദമായി ശക്തിപെടാനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ മഴ തുടരാന്‍ സാധ്യത.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :