1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lovers tried to suicide in lodge

ഫെയ്സ്ബുക്കിലെ പരിചയം പ്രണയമായി, ഒന്നിച്ച് മരിക്കാനൊരുങ്ങി കമിതാക്കൾ,ലോഡ്ജിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ ഒപ്പമുള്ള യുവതി ആശുപത്രിയിൽ

Lovers
പത്തനംതിട്ട: അടൂർ കെഎസ്ആർടിസി കവലയ്ക്ക് സമീപം ലോഡ്ജിൽ മുറിയെടുത്ത കമിതാക്കളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തിയ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
ഐവർകാല പുത്തനമ്പലം ശ്രീനിലയത്തിൽ ശ്രീജിത്താണ്(2) മരിച്ചത്. പേരൂർക്കട സ്വദേശിയായ 39കാരിയായ യുവതിയാണ് ശ്രീജിത്തിനൊപ്പം ഉണ്ടായിരുന്നത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാണ്. യുവതിയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ഞായറാഴ്ചയാണ് ഇരുവരും അടൂരിൽ മുറിയെടുത്തത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഫ്രാന്‍സ് ഫുട്ബോള്‍ ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം, അംബസഡറുമായി കൂടിക്കാഴ്ച നടത്തി