എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 6 ഡിസംബര്‍ 2022 (15:20 IST)
കണ്ണൂർ: കണ്ണൂരിലെ കേളകം മഹാറാണി ടെക്സ്റ്റൈൽ ഉടമ നാട്ടുനിലത്തിൽ മാത്യു എന്ന 58 കാരനെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആത്യഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി കണിയാരം ഫാ.ജി.കെ.എം.ഹൈസ്കൂളിനടുത്തുള്ള റബ്ബർ തോട്ടത്തിൽ കഴിഞ്ഞ ദിവസം ഒരു മണിയോടെയായിരുന്നു സംഭവം.
ഈ സ്കൂളിൽ ജില്ലാ കലോത്സവം നടക്കുന്നതിന്റെ ഭാഗമായി സ്കൂൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന തൊഴിലാളികളാണ് കാർ കത്തുന്നത് കണ്ടത്. തൊഴിലാളികളും നാട്ടുകാരും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അഗ്നിശമനസേന, പോലീസ് എന്നിവർ എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും കാർ ഭൂരിഭാഗവും കത്തിക്കഴിഞ്ഞിരുന്നു.
മൃതദേഹത്തിൽ നിന്ന് ലഭിച്ച മാലാ, മോതിരം എന്നിവ പരിശോധിച്ചതിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. സമീപത്തെ സി.സി.ടി.വിദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഭാര്യ ഷൈബി, മക്കൾ സാന്ദ്ര, മാനസ. സംഭവത്തോട് അനുബന്ധിച്ചു പോലീസ് കേസെടുത്തു മാനന്തവാടി ഡി.വൈ.എസ്.പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.