24 മണിക്കൂറും മൊബൈലിൽ കളി, അമ്മ ഫോൺ പിടിച്ച് വാങ്ങിയതിന് ജീവനൊടുക്കി വിദ്യാർത്ഥി

Last Modified ബുധന്‍, 19 ജൂണ്‍ 2019 (11:11 IST)
യൂത്തന്മാർ അഡിക്ട് ആയ ഗെയിം ആണ് പബ്ജി. 24 മണിക്കൂറും മൊബൈലിൽ പബ്ജി കളിച്ച് കൊണ്ടിരുന്ന വിദ്യാർത്ഥിയുടെ അമ്മ പിടിച്ച് വാങ്ങിയതിന് ചെയ്ത് വിദ്യാർത്ഥി. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൊഴിയൂർലാണ് നാടിനെ ഞെട്ടിച്ചുകൊണ്ടുള്ള സംഭവം നടന്നത്.

പത്തൊമ്പതുകാരനായ ഷാരോൺ എന്ന വിദ്യാർത്ഥിയാണ് അമ്മ മൊബൈൽ ഒളിപ്പിച്ചു വച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയത്. ചെന്നൈയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ഷാരോൺ. എന്തിനേയും പക്വതയോടെ മാത്രമാണ് ഷാരോൺ കണ്ടിരുന്നതെന്ന് സുഹൃത്തുക്കൾ പറയുന്നു.

ചെന്നൈയിലെ കോളേജിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ഷാരോൺ 24 മണിക്കൂറും മൊബൈലിൽ കുത്തി കുറിക്കുന്നതിൽ പ്രകോപിതയായ മാതാവ് മൊബൈൽ വാങ്ങി ഒളിപ്പിച്ചുവച്ചു. രണ്ടുദിവസം കഴിഞ്ഞിട്ടും കൊടുക്കാത്തതിൽ പ്രതിഷേധിച്ച് കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :