ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിച്ചു, ജാതിയും വീട്ടുകാരും തടയിട്ടു; ട്രെയിനിനു മുന്നിൽ ചാടി കമിതാക്കളുടെ ആത്മഹത്യ

Last Modified ബുധന്‍, 19 ജൂണ്‍ 2019 (12:36 IST)
ഇതരജാതിയെന്ന കാരണത്താൽ പ്രണയത്തെ വീട്ടുകാർ എതിർത്തതോടെ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത് കമിതാക്കൾ. വുണ്ടവെല്ലി മണ്ടല്‍ നിവാസികളായ ലോകേഷും കസ്തൂരിയുമാണ് ആത്മഹത്യ ചെയ്തത്.

ജാതിയുടെ പേരില്‍ ഇരുവരെയും ജീവിക്കാന്‍ അനുവദിച്ചിരുന്നില്ല. പ്രണയം വീട്ടുകാർ എതിർത്തതോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ബോയ വിഭാഗത്തില്‍പ്പെട്ട ആളാണ് ലോകേഷ്. എന്നാല്‍ പെണ്‍കുട്ടിയായ കസ്തൂരി ദളിത് വിഭാഗത്തില്‍ പെട്ടതും. ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇവരുടെ മാതാപിതാക്കള്‍ ഇവര്‍ തമ്മിലുള്ള വിവാഹത്തെ ശക്തമായി എതിര്‍ത്തു. ഒന്നിച്ച് ജീവിക്കാന്‍ പറ്റില്ലാന്ന് മനസിലാക്കിയ ഇരുവരും ആത്മഹത്യാ ചെയ്തു. ട്രെയിനിന് മുന്നില്‍ ചാടിയാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പരിശോധനക്ക് ശേഷം പറഞ്ഞത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :