നവവധുവിനെ കാമുകന്‍ കതിര്‍മണ്ഡപത്തില്‍ കയറി കരണത്തടിച്ചു

കാഞ്ഞങ്ങാട്| VISHNU.NL| Last Modified വെള്ളി, 30 മെയ് 2014 (14:45 IST)
പ്രണയിച്ചു ചതിക്കുന്നവരെ എന്തു ചെയ്യണം. കാസര്‍ഗോട്ട് തന്നെ പറ്റിച്ച് വേറെ കല്യാണം കഴിച്ച കാമുകിയെ കാമുകന്‍ കതിര്‍മണ്ഡപത്തില്‍ കയറി കരണത്തടിച്ചാണ് ദേഷ്യം തീര്‍ത്തത്. വരനും ബന്ധുക്കളും നാട്ടുകാരും നോക്കി നില്‍ക്കെയാണ് കാമുകന്റെ പരാക്രമം.

അടിയേറ്റ് വധുവും കണ്ടുനിന്ന വരനും തരിച്ചുനില്‍ക്കെ യുവാവ് മണ്ഡപത്തില്‍നിന്നിറങ്ങി നടന്നു. പക്ഷെ കണ്ടുനിന്ന നീട്ടുകാര്‍ അങ്ങനെ കാമുകനെ പോകാന്‍ അനുവദിച്ചില്ല. ദേഹത്തുമുഴുവന്‍ നന്നായി ‘പൂശി‘യിട്ടാണ് പറഞ്ഞു വിട്ടത്.

കാസര്‍ഗോഡ്‌ കാഞ്ഞങ്ങാട്ടെ ഒരു ഓഡിറ്റോറിയത്തിലാണ് കഴിഞ്ഞ ദിവസം ഈ രംഗങ്ങള്‍ അരങ്ങേറിയത്. വിവാഹം കഴിഞ്ഞ് വധൂവരന്‍മാര്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും ആശീര്‍വാദം ഏറ്റുവാങ്ങുമ്പോഴാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് അവിടേക്കു വന്നത്.

പതിയെ നവദമ്പതിമാരുടെ അടുത്തെത്തിയ ശേഷം നവവധുവിന്റെ കരണത്തടിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ പിടികൂടി ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറി. പരാതിയൊന്നുമില്ലാത്തതിനാല്‍ രാത്രിയോടെ യുവാവിനെ പോലീസ് വിട്ടയച്ചു.

യുവാവും വധുവും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാല്‍ യുവതി യുവാവിനെ ഉപേക്ഷിച്ചു വേറെ വിവാഹം കഴിച്ചതാണ് ഇത്തരത്തില്‍ പ്രതികരിയ്ക്കാന്‍ യുവാവിനെ പ്രേരിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :