ബാന്‍ഗുയി|
Last Modified വ്യാഴം, 29 മെയ് 2014 (12:04 IST)
മധ്യ ആഫ്രിക്കയില്‍ ക്രിസ്‌ത്യന്‍ പള്ളിക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മുസ്ലീം ക്രിസ്ത്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പള്ളിയില്‍
അഭയാര്‍ത്ഥികളായ ആയിരത്തിലേറെ ക്രിസ്‌ത്യാനികളും മുസ്ലിംകളും ഉണ്ടായിരുന്നു.
സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ബുധനാഴ്‌ചയാണ് സംഭവം നടന്നത് ആയുധധാരികളായ മുസ്ലിം അക്രമികള്‍ പള്ളിക്കു നേരെ ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്‌തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് തലസ്‌ഥാനമായ ബാന്‍ഗുയിയിലെ 'അവര്‍ ഫാത്തിമ ചര്‍ച്ചി'നു നേരെയാണ് ആക്രമമുണ്ടായത്. ജനുവരിയില്‍ മുസ്ലിം മുന്നണിയായ സെലേക്ക അധികാരം വിട്ടതിനെ തുടര്‍ന്നാണ് മധ്യ ആഫ്രിക്കയില്‍ സംഘര്‍ഷം പതിവായത്.