ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ആക്രമണം: യുഎസ്‌ അപലപിച്ചു

വാഷിംഗ്ടണ്‍| VISHNU.NL| Last Modified ശനി, 24 മെയ് 2014 (12:01 IST)
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ തീവ്രവാദികള്‍ ആക്രമിച്ചതിനെ യുഎസ്‌ അപലപിച്ചു. അഫ്ഗാനിലെ സുരക്ഷ സംവിധാനങ്ങളെക്കുറിച്ച്‌ അവലോകനം നടത്തിവരികയാണെന്നും ഭാവിയില്‍ ഇത്തരത്തിലുള്ള നടപടികള്‍ തടയുന്നതിനുള്ള സുരക്ഷസംവിധാനം ക്രമീകരിക്കുമെന്നും യുഎസ് സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ വക്താവ്‌ പറഞ്ഞു.

ഹെരാതിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ കഴിഞ്ഞദിവസമാണ്‌ ആക്രമിക്കപ്പെട്ടത്‌. കോണ്‍സുലേറ്റിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്‌. മണിക്കൂറുകള്‍ നീണ്‍്ട പോരാട്ടത്തിനോടുവില്‍ കോണ്‍സുലേറ്റ്‌ ആക്രമിച്ച നാലുഭീകരരെ സുരക്ഷസേന വധിച്ചു.

ആക്രമണത്തില്‍ അഞ്ചു ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. താലിബാനു സ്വാധീനമുള്ള പ്രവിശ്യയാണ്‌ ഹെരാത്‌. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :