വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ പറ്റില്ലെന്ന് യുവാവ്, പ്രണയത്തിൽ നിന്നും പിന്മാറി യുവതി; കാമുകന്റെ പ്രതികാരം ആരേയും ഞെട്ടിക്കുന്നത്

എസ് ഹർഷ| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (13:32 IST)
പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ യുവതിയോട് മുന്‍ കാമുകന്റെ പ്രതികാരത്തിൽ ഞെട്ടി ബന്ധുക്കൾ. സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്.

പ്രണയത്തിലായിരുന്നപ്പോൾ പലർത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവയ്ക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുകയുമാണ് 29കാരന്‍ ചെയ്തത്. ഒഡീഷയിലെ ജയ്പൂരിലാണ് സംഭവം. ജിതേന്ദ്ര കുമാര്‍ മാലിക്ക് എന്ന യുവാവാണ് പിടിയിലായത്.

യുവാവും താനും തമ്മില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് യുവതി പറയുന്നു. ആ സമയത്ത് എടുത്ത വീഡിയോകളാണ് സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചത്. വിവാഹം കഴിക്കണമെന്ന തന്റെ ആഗ്രഹം മാലിക്ക് നിരസിച്ചതുകൊണ്ടാണ് അയാളുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും യുവതി പറയുന്നു.

തുടര്‍ന്ന് ജിതേന്ദ്ര ഒരു ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഇതിലൂടെ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ് യുവതി വിവരം അറിയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :