പഠനശേഷം വിവാഹം മതിയെന്ന് പെണ്‍കുട്ടി; നിരാശനായ കാമുകന്‍ ആത്മഹത്യ ചെയ്തു

  police , death , education , girl , പൊലീസ് , പെണ്‍കുട്ടി , വിവാഹം
ജയ്പൂര്‍| മെര്‍ലിന്‍ സാമുവല്‍| Last Updated: വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (15:56 IST)
വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തു. ജയ്പൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് യുവാവ് ജീവനൊടുക്കിയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിവാഹത്തെക്കുറിച്ച് സംസാരിക്കാനാണ് യുവതിയും യുവാവും ഹോട്ടലില്‍ മുറിയെടുത്തത്. പെട്ടെന്ന് വിവാഹം വേണമെന്ന് യുവാവ് പറഞ്ഞെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല. പഠനശേഷം മതി കുടുംബജീവിതമെന്ന് യുവതി പറഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി.

യുവതി ശുചിമുറിയില്‍ പോയ സമയത്ത് യുവാവ് ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഹോട്ടല്‍ അധികൃതര്‍ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :