അനുബന്ധ വാര്‍ത്തകള്‍
- കൊല്ലം ജില്ലയിലെ തെന്മല ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 10ന്, വോട്ടെണ്ണല്‍ 11ന്
- മണിപ്പൂര്‍ സംഭവം: മനഃസമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി വി ശിവന്‍കുട്ടി
- ഉമ്മന്‍ ചാണ്ടിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവം: നടന് വിനായകനെതിരായ കേസ് പിന്‍വലിക്കണമെന്ന് ചാണ്ടി ഉമ്മന്‍
- തിരുവനന്തപുരം മെട്രോ യാഥാര്‍ഥ്യമാകും; കരട് റിപ്പോര്‍ട്ടായി, ഉന്നതതലയോഗം 29 ന്
- Oommen Chandy: സംസാരിക്കാന്‍ പറ്റില്ല, കാര്യങ്ങള്‍ പേപ്പറില്‍ എഴുതി കാണിക്കും, ശരീരഭാരം 38 കിലോയായി കുറഞ്ഞു; ഉമ്മന്‍ചാണ്ടിയുടെ അവസാന നാളുകള്‍
കടുത്ത സമ്പത്തിക പ്രതിസന്ധിക്കിടെയിലും ലോകകേരളസഭക്ക് രണ്ടര കോടി അനുവദിച്ച് കേരള സര്‍ക്കാര്‍ ഉത്തരവ്
കടുത്ത സമ്പത്തിക പ്രതിസന്ധിക്കിടെയിലും ലോകകേരളസഭക്ക് രണ്ടര കോടി അനുവദിച്ച് കേരള സര്‍ക്കാര്‍ ഉത്തരവ്. മേഖല സമ്മേളനത്തിന്റെ പബ്ളിസിറ്റി, യാത്ര, ഭക്ഷണം എന്നിവക്ക് 50 ലക്ഷം, ലോക കേരള സഭാ നിര്‍ദ്ദേശം നടപ്പാക്കാന്‍ വിദഗ്ധരെ കണ്ടുവരാനും പ്രചാരണത്തിനും ഒന്നരക്കോടി, വെബ് സൈറ്റ്, പരിപാലനും ഓഫീസ് ചെലവ് എന്നിവക്കും 50 ലക്ഷം എന്നീ ചിലവുകള്‍ക്കാണ് രണ്ടരക്കോടി അനുവദിച്ചത്.
ഒക്ടോബറിലാണ് സൗദി മേഖലാ സമ്മേളനം നടക്കുന്നത്. സൗദി സമ്മേളനം സ്പോണ്‍സര്‍മാരെ ആശ്രയിച്ചായിരിക്കുമെന്നാണ് പറയുന്നത്. രണ്ടരക്കോടി രൂപ കേരളത്തിലെ സമ്മേളനത്തിനാണെന്നാണ് നോര്‍ക്ക വിശദീകരിക്കുന്നത്. അതേസമയം യുഎസിലെ വരവ് ചെലവ് കണക്ക് ഇപ്പോഴും ലഭ്യമല്ല. വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നത് ഇത് നോര്‍ക്ക റൂട്ട്സിനോ ലോക കേരള സഭാ സെക്രട്ടറിയേറ്റിനോ വരവ് ചിലവ് വിവരം ലഭിച്ചിട്ടില്ലെന്നാണ്.