സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 21 ജൂലൈ 2023 (13:53 IST)
കൊല്ലം ജില്ലയിലെ തെന്മല ഗ്രാമപഞ്ചായത്തിലെ ഒറ്റക്കല്‍ (സ്ത്രീ സംവരണം), ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുഞ്ചിരിച്ചിറ വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതിരഞ്ഞെടുപ്പ് നടത്തും. ഇന്നലെ (ജൂലൈ 15) വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിര്‍ദേശ പത്രിക ജൂലൈ 22 വരെ സമര്‍പ്പിക്കാം. 24ന് സൂക്ഷ്മ പരിശോധന. 26 വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം. ഓഗസ്റ്റ് 10ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 11ന് രാവിലെ 10 മുതല്‍ വോട്ടെണ്ണല്‍.