'മടുത്തു': കണ്ണൂരില്‍ നോട്ടയ്ക്കിട്ട് കുത്തിയത് 3574 പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 4 ജൂണ്‍ 2024 (13:51 IST)
കണ്ണൂരില്‍ നോട്ടയ്ക്കിട്ട് കുത്തിയത് 3574 പേരാണെന്ന് കണക്കുകള്‍ പുറത്തുവരുന്നു. സ്ഥാനാര്‍ത്ഥികളോടുള്ള താല്‍പര്യമില്ലായ്മയായിരിക്കാം ഇത്തരത്തില്‍ ഫലം പുറത്തുവന്നതെന്നാണ് കരുതുന്നത്. ശക്തമായ പോരാട്ടമാണ് കണ്ണൂരില്‍ സ്ഥാനാര്‍ത്ഥികള്‍ കാഴ്ചവച്ചത്. എംവി ജയരാജനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ വിജയത്തിലേക്ക് കടക്കുകയാണ്. നിലവില്‍ സുധാകരന്റെ ഭൂരിപക്ഷം 46107 കടന്നിട്ടുണ്ട്.

അതേസമയം തിരുവനന്തപുരത്ത് ശശി തരൂര്‍ അട്ടിമറി വിജയം കരസ്ഥമാക്കാന്‍ പോകുകയാണ്. 23000 വരെ ലീഡ് ഉണ്ടായിരുന്ന രാജീവ് ചന്ദ്ര ശേഖര്‍ പെട്ടെന്ന് പിന്നോട്ട് പോകുകയായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :