സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 4 ജൂണ്‍ 2024 (10:27 IST)
ആദ്യ റൗണ്ടില്‍ പിന്നില്‍ പോയ പ്രധാനമന്ത്രി മോദി ലീഡ് തിരിച്ചുപിടിച്ചു. നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായിക്കെതിരെ 500 വോട്ടിന്റെ ലീഡാണ് മോദിക്കുള്ളത്. ആദ്യ റൗണ്ടില്‍ മോദി 6223 വോട്ടിന് പിന്നിലായിരുന്നു. എന്നാല്‍ പിന്നീട് നില മെച്ചപ്പെടുത്തുകയായിരുന്നു. വാരണാസിയില്‍ കോണ്‍ഗ്രസ് ശക്തമായ മത്സരമാണ് കഴ്ചവയ്ക്കുന്നത്. ഏഴുസ്ഥാനാര്‍ത്ഥികളാണ് വാരണാസിയില്‍ മത്സരിക്കുന്നത്.
നിലവില്‍ 310 സീറ്റുകളിലാണ് എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്നത്. ഇന്ത്യാ സഖ്യം 212 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത് മറ്റുള്ളവര്‍ 21 സീറ്റുകളിലും മുന്നിലാണ്. കേരളത്തില്‍ ബിജെപി തിരുവനന്തപുരത്തും തൃശൂരും മുന്നിലാണ്.