അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസുകളും ഓടിത്തുടങ്ങും
- കൊവിഡ് മാനദണ്ഡം ലംഘിച്ച് ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ,സ്കൂളിനെതിരെ പോലീസ് കേസെടുത്തു
- എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകൾ നടത്താൻ കേന്ദ്രം അനുമതി നൽകി, കണ്ടെയ്ൻമെന്റ് സോണുകളിൽ പരീക്ഷാകേന്ദ്രങ്ങൾ പാടില്ല
- ആശങ്കയിൽ കേരളം:സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ്, 5 പേർക്ക് രോഗമുക്തി
- വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ദൈർഘ്യം വീണ്ടും 30 സെക്കൻഡാക്കുന്നു
ലോക്ക് ഡൗണ്‍ ലംഘിച്ച് സ്കൂളില്‍ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ; രക്ഷിതാക്കളെ അടക്കം പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു
ലോക്ക് ഡൗണ്‍ ലംഘിച്ച് സ്കൂളില്‍ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ നടത്തിയ സംഭവത്തില്‍ രക്ഷിതാക്കളെ അടക്കം പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. കുന്നംകുളത്തെ ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് ഇരുപത്തിനാലോളം കൊച്ചുകുട്ടികളെ കൊണ്ടിരുത്തി പരീക്ഷ എഴുതിച്ചത്.
ലോക്ക് ഡൗണില്‍ സംസ്ഥാനത്ത് സകല പരീക്ഷകളും മാറ്റിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് നാലും അഞ്ചും വയസുള്ള വയസുള്ള കുട്ടികള്‍ക്ക് പരീക്ഷ നടത്തുന്നത്. പത്തുവയസിനു താഴെയുള്ള കുട്ടികളെ പുറത്തിറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം ഉള്ളതാണ്. സ്കൂള്‍ മാനേജ്മെന്റിനെതിരെയും അധ്യാപകര്‍ക്കെതിരെയും കണ്ടാലറിയാവുന്ന രക്ഷിതാക്കളുള്‍പ്പെടെ 25ലധികം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.