കൊവിഡ് മാനദണ്ഡം ലംഘിച്ച് ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ,സ്കൂളിനെതിരെ പോലീസ് കേസെടുത്തു

അഭിറാം മനോഹർ| Last Modified ബുധന്‍, 20 മെയ് 2020 (18:12 IST)
തൃശൂരിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് ഒന്നാം ക്ലാസ് നടത്തിയ സ്കൂളിനെതിരെ പോലീസ് കേസെടുത്തു.കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെയാണ് പോലീസ് കേസെടുത്തത്.

ചട്ടങ്ങൾ ലംഘിച്ച് ബുധനാഴ്‌ച രാവിലെയാണ് അധികൃതർ പ്രവേശനപരീക്ഷ നടത്തിയത്. 24 കുട്ടികളാണ് പരീക്ഷ എഴുതാൻ എത്തിയത്.സംഭവത്തിൽ സ്കൂൾ മാനേജ്‌മെന്റിന് പുറമെ പരീക്ഷ നടത്തിയ അധ്യാപകർക്കെതിരേയും കുട്ടികളെ സ്കൂളിലെത്തിച്ച രക്ഷിതാക്കൾക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

സ്കൂൾ പ്രവേശനത്തിനായി വിദ്യാർഥികളെ സ്കൂളിലെത്തിക്കരുതെന്നും രക്ഷിതാക്കളെത്തി പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്നുമുള്ള സർക്കാർ നിർദേശത്തെ അവഗണിച്ചാണ് സ്കൂൾ അധികൃതർ പ്രവേശന പരീക്ഷ നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :