'മഹാ ബോറെന്ന് കമന്റ്' - കിടിലൻ മറുപടി നൽകി അനുശ്രീ

അനു മുരളി| Last Updated: ചൊവ്വ, 21 ഏപ്രില്‍ 2020 (11:48 IST)
ലോക്ഡൗണ്‍ സമയത്ത് വീട്ടിൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങല്‍ പങ്കുവെച്ച അനുശ്രീയ്ക്ക് നേരെ സദാചാര ആങ്ങളമാർ വാളെടുത്ത് തുടങ്ങിയിരുന്നു. അനുശ്രീ സാരി മാത്രം ഉടുത്താൽ മതിയെന്ന് ചിലർ കമന്റിൽ നിർദ്ദേശിച്ചു. നാടൻ വേഷങ്ങൾ ധരിച്ചാൽ മതിയെന്നായിരുന്നു ബഹുഭൂരിപക്ഷവും പറഞ്ഞത്. അത്തരക്കാർക്ക് മറുപടിയുമായി അനുശ്രീ തന്നെ രംഗത്ത്.

ഈ വസ്ത്രം മഹാ ബോറാണെന്നായിരുന്നു ഒരു യുവതി കമന്റ് ചെയ്തു. അതിനു അനുശ്രീ നൽകിയ മറുപടി താങ്കൾ നല്ല വസ്ത്രം ധരിച്ചോളൂ എന്നായിരുന്നു. ഇതോടെ യുവതി ഇങ്ങനെ മറുപടി നൽകി, 'ചേച്ചി നിങ്ങളെ ഇങ്ങനെയുള്ള വസ്ത്രത്തിൽ കണ്ടിട്ടില്ല അതുകൊണ്ടു പറഞ്ഞതാ. ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ ഇങ്ങനെ കണ്ടപ്പോൾ ഇഷ്ടമായില്ല.’

യുവതിക്ക് വീണ്ടും മറുപടിയുമായി അനുശ്രീയെത്തി, ‘എപ്പോഴും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാൽ മാത്രം പറ്റില്ലല്ലോ. ഞാൻ ചെയ്ത കഥാപാത്രങ്ങൾ കാരണം നിങ്ങൾക്ക് അങ്ങനെ തോന്നുന്നതാ. പക്ഷേ എപ്പോഴും അങ്ങനെ പറ്റില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്' എന്നായിരുന്നു അനുശ്രീയുടെ മറുപടി. ഏതായാലും അനുശ്രീയെ പിന്തുണച്ചും വിമർശിച്ചും നിരവധിയാളുകളാണ് രംഗത്തുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :