കൊറോണ; 16 കോടി സഹായം പ്രഖ്യാപിച്ച് അമൃതാനന്ദമയി മഠം

അനു മുരളി| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2020 (17:57 IST)
പ്രതിരോധനത്തിനു 16 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് അമൃതാനന്ദമയി മഠം. പ്രധാനമന്ത്രിയുടെ കെയര്‍സ് ഫണ്ടിലേക്ക് 13 കോടി രൂപയും കേരള മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് മൂന്ന് കോടി രൂപയുമാണ് നല്‍കുക. ഒപ്പം അമൃത ആശുപത്രിയിൽ സൗജന്യ ചികിത്സയും നല്‍കുമെന്നും അധികൃതരറിയിച്ചു.

രാജ്യത്ത് കോവിഡ് മരണം 335 ആയി ഉയർന്നിരിക്കുകയാണ്. 9,431 പേർക്കാണ് രാജ്യത്ത് ആകെ കൊവിഡ് 19 സ്ഥിരീകരിച്ചത്. നിലവിൽ 7,987 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. 1,109 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ രോഗം ബാധിച്ചവരുടെ എണ്ണം 1000 കടന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :