സാമൂഹിക അകലം പാലിച്ച് പ്രഭാത-സായഹ്ന സവാരിയാകാം, സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 31 മെയ് 2021 (17:43 IST)
സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകീട്ട് 7 മുതൽ 9 വരെ സായാഹ്ന സവാരിയും സാമൂഹിക അകലം ഉൾപ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവയുടെ കടകളില്‍
വിവാഹക്ഷണക്കത്തുകള്‍ കാണിച്ചാല്‍ മാത്രമെ പ്രവേശനം അനുവദിക്കു. മറ്റെല്ലാ വ്യക്തികൾക്കും ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവരെ കര്‍ശനമായി തടയുമെന്നും കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണില്‍നിന്ന് ഒഴിവാക്കിയിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആവശ്യമായ സര്‍ക്കാര്‍ ജീവനക്കാര്‍, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാര്‍ എന്നിവർ ഓഫീസിൽ ഹാജരാകണം.സ്റ്റേഷനറി ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവാദമില്ല.പഠനാവശ്യങ്ങള്‍ക്കും, തൊഴിലിനുമായി വിദേശത്തു പോകുന്നവര്‍ക്ക് നല്‍കിയ വാക്സിനേഷന്‍ ഇളവുകള്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കും നൽകുമെന്നും ആദിവാസി വിഭാഗങ്ങൾക്ക് മുൻഗണന നോക്കാതെ തന്നെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :