1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lockdown may be imposed in districts CM hints

കൊവിഡ് വ്യാപനം കൂടിയ ജില്ലകളിൽ സമ്പൂർണ ലോക്ക്‌ഡൗൺ ആലോചനയിലെന്ന് മുഖ്യമന്ത്രി

കൊവിഡ്
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രോഗ വ്യാപനം കൂടിയ ജില്ലകളിൽ സമ്പൂർണ അടച്ചിടൽ ആലോചിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
 
മെയ് 4 മുതൽ സംസ്ഥാനത്ത് കൂടുതൽ കർശനമായ നിയന്ത്രണങ്ങ‌ൾ ഏർപ്പെടുത്തും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കും. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. ഡെലിവറി നടത്തുന്നവരിൽ പരിശോധന നടത്തും. ഓക്‌സിജന്‍-ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെ നീക്കത്തിന് തടസമുണ്ടാവില്ല. ചരക്ക് നീക്കം സുഗമമാക്കും. റെയില്‍വേ, എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് തടസമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
തിരുവനന്തപുരം ഇടതിനൊപ്പം ചേര്‍ന്നുനില്‍ക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്‌സിറ്റ് പോള്‍; നേമത്ത് തീപാറും പോരാട്ടം