കേരളത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍? കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത

രേണുക വേണു| Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (08:38 IST)

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇനി അനുവദിക്കേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രതിദിന രോഗികളുടെ എണ്ണം 40,000 വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പതിനൊന്ന് ജില്ലകളില്‍ കിടക്കകള്‍ അമ്പത് ശതമാനത്തിലേറെ നിറഞ്ഞു. സമ്പൂര്‍ണ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇനിയുണ്ടാകില്ലെങ്കിലും ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാ പരിപാടികള്‍ക്കും വിലക്ക് തുടരും. കോവിഡ് രൂക്ഷമായ ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കുന്ന കാര്യവും ആലോചനയിലുണ്ട്. തീവ്രരോഗവ്യാപനമുള്ള മലപ്പുറം, തൃശൂര്‍, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിയന്ത്രണം ശക്തമാക്കാനാണ് സാധ്യത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :