കേരളത്തിലെ കോവിഡ് സ്ഥിതി മെച്ചപ്പെടാന്‍ ഇനിയും മൂന്നാഴ്ച വേണ്ടിവരും; ലോക്ക്ഡൗണ്‍ നീട്ടുന്നതും പരിഗണനയില്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 25 മെയ് 2021 (15:25 IST)

കേരളത്തിലെ കോവിഡ് സ്ഥിതി മെച്ചപ്പെടാന്‍ രണ്ടുമൂന്നാഴ്ചകള്‍ വേണ്ടിവരുമെന്ന് വിലയിരുത്തല്‍. ആശുപത്രികളില്‍ തിരക്ക് കുറയ്ക്കുന്നതിനും മരണസംഖ്യ കുറയ്ക്കുന്നതിനും രണ്ടുമൂന്നാഴ്ചകള്‍ വേണ്ടിവരുമെന്നാണ് സര്‍ക്കാരും ആരോഗ്യവകുപ്പും വിലയിരുത്തുന്നത്. സംസ്ഥാനത്ത് തോവിഡ് മരണസംഖ്യ ഉയരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു വിലയിരുത്തല്‍. പത്ത് ദിവസം മുന്‍പ് 91 ശതമാനം ആളുകളെ വീടുകളിലും ഒന്‍പത് ശതമാനം ആളുകളെ ആശുപത്രിയിലുമാണ് ചികിത്സിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നവരുടെ എണ്ണം 14 ശതമാനമായി ഉയര്‍ന്നു. ആശുപത്രികളിലെ തിരക്ക് കുറയാനും രോഗികളുടെ എണ്ണം താഴാനും രണ്ടുമൂന്നാഴ്ച വേണ്ടിവരുമെന്നാണ് നിലവിലെ അനുമാനം. ലോക്ക്ഡൗണ്‍ കൊണ്ട് പ്രയോജനമുണ്ടായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. മേയ് 30 ന് ശേഷം ലോക്ക്ഡൗണ്‍ ഒരു ആഴ്ച കൂടി നീട്ടണോ എന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :