ടെന്‍ഷന്‍ വേണ്ട; സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ല

രേണുക വേണു| Last Modified വെള്ളി, 15 ഒക്‌ടോബര്‍ 2021 (08:51 IST)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയ്ക്ക് അയവുവരുന്നു. തുടര്‍ച്ചയായി പെയ്ത മഴയാണ് കടുത്ത വൈദ്യുതി ക്ഷാമത്തില്‍ നിന്നു കരകയറ്റിയത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഈ മാസം 19ന് ശേഷവും ലോഡ് ഷെഡിങ് വേണ്ടിവരില്ല. കല്‍ക്കരി ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിലും ഇത്തരത്തില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. കാലാവസ്ഥ മാറി ചൂട് കുറഞ്ഞതോടെ ജനങ്ങളുടെ വൈദ്യുത ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ലോഡ് ഷെഡിങ് ഉണ്ടായിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :