മോ‌ട്ടോർവാഹന വകുപ്പിലും മദ്യവിൽപനശാലകളിലും വില്ലേജ് ഓഫീസുകളിലും 500,1000 നോട്ടുകൾ സ്വീകരിക്കില്ല

മദ്യവിൽപനശാല, വില്ലേജ് ഓഫിസ്, ആർടിഒ ഓഫീസുകൾ 500,1000 നോട്ടുകൾ സ്വീകരിക്കില്ല

2000 Rupees Note, 500 Rupees Note, Indian Currency, Fake Indian Currency Notes    കൊച്ചി, കൺസ്യൂമർഫെഡ്, ബെവ്കോ, മദ്യവിൽപനശാല, വില്ലേജ് ഓഫിസ്, ആർടിഒ ഓഫീസ്
കൊച്ചി| സജിത്ത്| Last Modified ബുധന്‍, 9 നവം‌ബര്‍ 2016 (11:20 IST)
ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കൺസ്യൂമർഫെഡ്, ബെവ്കോ മദ്യവിൽപനശാലകളിൽ 500, 1000 രൂപ നോട്ടുകൾ സ്വീകരിക്കില്ല. ഇതു സംബന്ധിച്ച് എല്ലാ കടകള്‍ക്കുമുന്നിലും നോട്ടിസ് പതിച്ചു. എന്നാല്‍ കൺസ്യൂമർഫെഡിന്റെ മരുന്നുകടകളിലും ത്രിവേണി സ്റ്റോറുകളിലും ഇത്തരം നോട്ടുകൾ സ്വീകരിക്കുമെന്നും കൺസ്യൂമർഫെഡ് എംഡി അറിയിച്ചു.



മോ‌ട്ടോർവാഹന വകുപ്പിലും ചെക്ക്പോസ്റ്റുകളിലും നികുതി പോലെയുള്ള കാര്യങ്ങൾക്കായി വില്ലേജ് ഓഫിസുകളിലും 500, 1000 രൂപയു‌ടെ നോട്ടുകൾ സ്വീകരിക്കേണ്ടെന്ന് നിര്‍ദേശവുമുണ്ട്. കേരള സംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പ് രണ്ടുദിവസത്തേക്ക് മാറ്റിവയ്ക്കാനും കെഎസ്എഫ്ഇ ചിട്ടികളുടെ ലേലം മാറ്റിവയ്ക്കാനും നിര്‍ദേശം നല്‍കിയതായി ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :