ലൈറ്റ് മെട്രോ പദ്ധതി വേഗത്തിലാക്കാനുള്ള നിര്‍ദേശങ്ങള്‍ ഇ ശ്രീധരന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു

 ലൈറ്റ് മെട്രോ , ഇ ശ്രീധരന്‍ , തിരുവനന്തപുരം
തിരുവനന്തപുരം| jibin| Last Updated: ശനി, 5 സെപ്‌റ്റംബര്‍ 2015 (19:47 IST)
ലൈറ്റ് മെട്രോ പദ്ധതി വേഗത്തിലാക്കാന്‍ എട്ടിന നിര്‍ദേശങ്ങളുമായി ഇ ശ്രീധരന്‍ സര്‍ക്കാരിനു കത്ത് നല്‍കി. പദ്ധതിക്ക് 85 ശതമാനം ജൈക്ക വായ്പയാവാമെന്നും അന്തിമ അനുമതിക്കായി കാത്തിരുന്നാല്‍ പദ്ധതി രണ്ടു വര്‍ഷം വൈകുമെന്നും ശ്രീധരന്‍ കത്തില്‍ പറയുന്നു.

കേന്ദ്രത്തിന്റെ അന്തിമ അംഗീകാരത്തിനായി കാത്തിരുന്നാല്‍ പദ്ധതി രണ്ട് വര്‍ഷം വൈകുമെന്നും അതിനാല്‍ തത്വത്തിലുള്ള അനുമതി വാങ്ങി പദ്ധതി തുടങ്ങണമെന്നാണ് പ്രധാന നിര്‍ദേശം. പദ്ധതിക്ക് 85 ശതമാനം ജൈക വായ്പ ആകാമെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്കായി കേന്ദ്രത്തിന് അയച്ച കത്ത് അവ്യക്തമായതിനാല്‍ വിശദമായ പുതിയ കത്ത് നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :