ജോര്‍ജിനെ അയോഗ്യനാക്കല്‍; സ്പീക്കര്‍ വീണ്ടും തെളിവെടുക്കും

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (18:07 IST)
മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് (എം) കത്ത് നല്കിയതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ വീണ്ടും തെളിവെടുക്കും. സെപ്തംബര്‍ 15നായിരിക്കും വീണ്ടും തെളിവെടുപ്പ് നടത്തുക.

തെളിവെടുപ്പിനായി പ്രത്യേക അഭിഭാഷകനെ വെക്കാന്‍ ജോര്‍ജിനോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. സെപ്‌തംബര്‍ 15ന് നടക്കുന്ന തെളിവെടുപ്പില്‍ അഡ്വ രാംകുമാര്‍ ആയിരിക്കും ജോര്‍ജിനു വേണ്ടി ഹാജരാകുക.

പി സി ജോര്‍ജിനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് പാര്‍ട്ടി വിപ്പ് കൂടിയായ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ആണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.

തെളിവെടുപ്പിന് ഹാജരാകാന്‍ തോമസ് ഉണ്ണിയാടനോട് സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വ്യക്തിപരമായ അസൗകര്യങ്ങള്‍ മൂലം അദ്ദേഹം ഹാജരായില്ല. അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം സാങ്കേതികമായി നിലനില്‍ക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :