തിരുവനന്തപുരം|
JOYS JOY|
Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (12:24 IST)
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മണ്ഡലകാലമായ നവംബറില്‍ നടക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലകാലവും തെരഞ്ഞെടുപ്പും ഒരേ സമയം വരുന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സീസണും പഞ്ചായത്ത് തെരഞ്ഞെടുപ്പും കൂടി ഒന്നിച്ചു വരുന്നതില്‍ ആഭ്യന്തര വകുപ്പിന് ആശങ്കയുണ്ട്. തെരഞ്ഞെടുപ്പിനും തീര്‍ഥാടകര്‍ക്കും മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. ഈ സാഹചര്യത്തില്‍ വേണ്ടി വന്നാല്‍ സംസ്ഥാനത്തിന്റെ പുറത്തു നിന്നുള്ള പൊലീസ് സേനയുടെ സേവനം തേടുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നം ആശയവിനിമയത്തിലെ കുഴപ്പം മാത്രമാണെന്നും അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.