1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ldf mp Kerala news

എല്‍ഡിഎഫ് എംപിമാര്‍ ജൂണ്‍ 10ന് കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തും

LDF
എല്‍ഡിഎഫ് എംപിമാര്‍ ജൂണ്‍ 10 ന് കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തും. ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെയാണ് സമരം. ലക്ഷദ്വീപിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നേരില്‍ കണ്ടു മനസ്സിലാക്കാനും, തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ എന്നിവരെ നേരില്‍ കാണാനുമാണ് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം.വി. ശ്രേയാംസ് കുമാര്‍, വി. ശിവദാസന്‍, എ.എം. ആരിഫ് , ജോണ്‍ ബ്രിട്ടാസ്, കെ. സോമപ്രസാദ് എന്നിവര്‍ ലക്ഷദ്വീപിലേക്ക് പോകാന്‍ തീരുമാനിച്ചത്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡയെന്ന് ഗൂഗിൾ, നിയമനടപടിക്കൊരുങ്ങി കർണാടക