എസ്എഫ്‌ഐയുടെ വാദം തള്ളി വിഎസ് രംഗത്ത്; ലോ അക്കാദമി വിഷയം പാര്‍ട്ടിക്കുള്ളില്‍ കത്തും

ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് വിഎസ്

  vs achuthanandan , Law college , SFI , Lakshmi nair , CPM , വിഎസ് അച്യൂതാനന്ദന്‍ , സി പി എം , ലോ അക്കാദമി , എസ് എഫ് ഐ , ലക്ഷ്മി നായര്‍ , ദലിത് വിദ്യാർഥി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 31 ജനുവരി 2017 (18:49 IST)
ലോ അക്കാദമി വിഷയത്തില്‍ എസ്എഫ്‌ഐയുടെ വാദം തള്ളി മുതിർന്ന സിപിഎം വിഎസ് അച്യൂതാനന്ദന്‍. ലോ അക്കാദമിയിലെ പ്രശ്‌നങ്ങൾ അവസാനിച്ചിട്ടില്ല. ഭൂമി പ്രശ്‌നവും വിദ്യാര്‍ത്ഥി പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും വിഎസ് പറഞ്ഞു.

എസ്എഫ്ഐ സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് അറിയില്ല. ദലിത് വിദ്യാർഥികളോടുള്ള ലക്ഷ്‌മി നായരുടെ സമീപനം ശരിയല്ല. കൂടുതൽ ഭൂമി കൈവശംവച്ച പ്രശ്‌നവും നിലനിൽക്കുന്നുണ്ടെന്ന് വിഎസ് പറഞ്ഞു.

പ്രിൻസിപ്പൽ സ്ഥാനം ലക്ഷ്മി നായർ ഒഴിഞ്ഞതായി നേരത്തെ വ്യക്തമാക്കിയിരുന്നു. രേഖാമൂലം ലക്ഷ്മി നായർ സ്ഥാനം ഒഴിയുന്നുവെന്ന് എഴുതി നൽകിയിട്ടുണ്ട്. ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും അഞ്ച് വർഷത്തേക്ക് മാറ്റി നിർത്തുമെന്നും എസ് എഫ് ഐ പറഞ്ഞിരുന്നു.

പ്രിൻസിപ്പൽ സ്ഥാനം ഒഴിയുന്നതിനോടൊപ്പം, അധ്യാപികയായും താൻ തുടരില്ലെന്നും ലക്ഷ്മി നായർ വ്യക്തമാക്കി. എസ്എഫ്ഐ മുന്നോട്ട് വെച്ച ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിച്ചുവെന്നും ഇതിനാൽ സമരം അവസാനിപ്പിക്കുകയാണെന്നും എസ്എഫ്ഐ നേതാക്കൾ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :