തിരുവനന്തപുരം|
സജിത്ത്|
Last Updated:
ചൊവ്വ, 31 ജനുവരി 2017 (09:40 IST)
ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ച് താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ലക്ഷ്മി നായര്‍. ഈ പ്രായത്തില്‍ തനിക്ക് വേറെ ജോലിയൊന്നും അറിയില്ല. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും തല്‍ക്കാലത്തേക്ക് മാറിനില്‍ക്കാമെന്ന് പറഞ്ഞു. എന്നാല്‍ സമരാനുകൂലികള്‍ അത് അംഗീകരിച്ചില്ല. അഞ്ചു വര്‍ഷത്തേക്ക് പ്രസ്തുത സ്ഥാനത്തുനിന്നും മാറിനില്‍ക്കണമെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ നിലപാട്. അത് എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുകയെന്നും ലക്ഷ്മി നായര്‍ ചോദിക്കുന്നു.
എനിക്ക് വേറെ ഒരു ജോലിയും അറിയില്ല. ഈ സ്ഥാനം രാജിവെച്ച് വീട്ടില്‍ കുത്തിയിരുന്നാല്‍ ഇപ്പോള്‍ സമരം ചെയ്യുന്നവര്‍ എനിക്ക് അന്നം തരുമോ? വിദ്യാര്‍ഥികളുടെ ഭൂരിഭാഗം ആവശ്യങ്ങളും പരിഗണിച്ചിട്ടുണ്ട്. എന്നിട്ടും അവര്‍ എന്നെ അവസാനിപ്പിക്കാനാണ് നോക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. പരമാവധി വിട്ടുവീഴ്ചയ്ക്കു തയ്യാറായിട്ടും അത് അംഗീകരിക്കാന്‍ തയ്യാറാകാത്ത സ്ഥിതിക്ക് ഇനി നിയമത്തിന്റെ വഴികള്‍ തേടാനാണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്നും ലക്ഷ്മി നായര്‍ കൂട്ടിച്ചേര്‍ത്തു.