തിരുവനന്തപുരം|
aparna shaji|
Last Modified ചൊവ്വ, 31 ജനുവരി 2017 (12:17 IST)
ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം തുടരുന്ന സാഹചര്യത്തിൽ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്ക് ഹൈക്കോടതിയിൽ നിന്നും കനത്തതിരിച്ചടി. സമരപ്പന്തൽ പൊളിച്ച് നീക്കണമെന്ന ലക്ഷ്മി നായരുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കില്ല. ഇതുമായി ബന്ധപ്പെട്ട്
ലക്ഷ്മി നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
മാനെജ്‌മെന്റിനും വിദ്യാര്‍ഥികള്‍ക്കും കോളെജിനുള്ളില്‍ പ്രവേശിക്കുന്നതിന് തടസം നേരിടുന്ന പ്രവൃത്തികള്‍ ഉണ്ടായാല്‍ പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതി ലക്ഷ്മി നായരുടെ ഹര്‍ജി പരിഗണിക്കവെ വ്യക്തമാക്കി. കോളെജിനുള്ളില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും കോടതി അറിയിച്ചു.
അതേസമയം, ക്യാംപസിലെ സഞ്ചാരസ്വാതന്ത്ര്യം തങ്ങള്‍ ഹനിച്ചിട്ടില്ല. പേരൂര്‍ക്കട സിഐയാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും വിദ്യാര്‍ഥികള്‍ കോടതിയില്‍ അറിയിച്ചു. അദ്ദേഹം അക്കാദമിയിലെ പൂര്‍വവിദ്യാര്‍ഥിയാണ്. ഇയാളെ ഉപയോഗിച്ച് സമരം പൊളിക്കാന്‍ ശ്രമിക്കുകയാണ് മാനേജ്മെന്‍റ് ചെയ്യുന്നത്. കോളെജില്‍ പ്രവേശിക്കുന്നവരെ തടയുന്നില്ലെന്നും വിദ്യാര്‍ഥി സംഘടനകള്‍ കോടതിയെ അറിയിച്ചു.