ലക്ഷ്‌മി നായര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് സര്‍ക്കാരിനോടോ ?

ലക്ഷ്‌മി നായര്‍ തലവേദനയുണ്ടാക്കുന്നത് വിദ്യാര്‍ഥികള്‍ക്കല്ല, പിന്നയോ ?

 Dr Lakshmi Nair , Lakshmi Nair , Allegations Against Law Academy , Lakshmi , pinarayi vijyan , SFI , KSU , ABVP , രമേശ് ചെന്നിത്തല , ലോ കോളേജ് വിഷയം , ലക്ഷ്‌മി നായര്‍ , എസ് എഫ് ഐ
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 30 ജനുവരി 2017 (19:38 IST)
അടിക്കാന്‍ വടിയില്ലാതിരുന്ന പ്രതിപക്ഷത്തിന്റെ കൈയില്‍ കിട്ടിയ ചൂരലാണ് ലോ അക്കാദമി വിഷയം. പ്രതിപക്ഷം നനഞ്ഞ പടക്കമാണെന്നും പിണറായി വിജയനെന്ന മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തലയ്‌ക്കും കൂട്ടര്‍ക്കും ഒന്ന് അനങ്ങാന്‍ പോകുമാകില്ലെന്ന വിമര്‍ശനവും ശക്തമായ സാഹചര്യത്തില്‍ മാന്ത്രികവടി പോലെ ലക്ഷ്‌മി നായരുടെ ലോ കോളേജ് വിഷയം എതിരാളികള്‍ക്ക് ലഭിച്ചത്.

പ്രി‌ന്‍സിപ്പല്‍ ലക്ഷ്‌മി നായര്‍ക്കെതിരെയാണ് ഇപ്പോള്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം നടത്തുന്നത്. അതേസമയം, വിഷയത്തില്‍ വെട്ടിലായ അവസ്ഥയിലാണ് സര്‍ക്കാര്‍. അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കാളിയാണ്.

ലക്ഷ്‌മി നായർക്ക് കേരള സർവകലാശാല സിൻഡിക്കറ്റ് അഞ്ച് വർഷത്തേക്ക്
വിലക്ക് ഏർപ്പെടുത്തിയെങ്കിലും വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്ന് പിന്നോട്ടം പോയില്ല. പ്രി‌ന്‍സിപ്പല്‍ സ്ഥാനത്തു നിന്നും ഇവരെ നീക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രിൻസിപ്പലിനെതിരെ കൂടുതൽ നടപടി സർക്കാരിനും മാനേജ്മെന്‍റിനും​ തീരുമാനിക്കാമെന്നിരിക്കെ സര്‍ക്കാര്‍ ഇനി എന്തു നടപടി സ്വീകരിക്കുമെന്നത് ആശങ്കയും അനിശ്ചിതത്ത്വവും തുടരുകയാണ്.

ലക്ഷ്‌മി നായരെ മാറ്റിനിർത്തുന്ന കാര്യം ആലോചനയിലുണ്ടെന്നു പിതാവും അക്കാദമി ഡയറക്ടർ നാരായണൻ നായർ വ്യക്തമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാരിന് വലിയ ആശ്വസമാണുണ്ടാകുന്നത്. സര്‍ക്കാര്‍ നടപടിയെടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും രാജിവെയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നുമായിരുന്നു ലക്ഷ്‌മി നായര്‍ ആദ്യം പ്രതികരിച്ചിരുന്നത്. അച്ഛന്‍ പറയാതെ പ്രിന്‍സിപ്പാള്‍ സ്ഥാനം രാജിവെക്കില്ലെന്ന് അവര്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നാരായണൻ നായർ മൌനം ഭേദിച്ചത് സര്‍ക്കാരിനെ ആശ്വസിപ്പിക്കുന്നുണ്ട്.

വിഷയത്തില്‍ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് വി എസ് അച്യുതാനന്ദനും രംഗത്തെത്തിയതാണ് പിണറായി സര്‍ക്കാരിനെ ഉലച്ചത്.
ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്കു നീതി കിട്ടിയില്ലെന്ന് ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നതും സര്‍ക്കാരിന് ക്ഷീണം ചെയ്യുന്നുണ്ട്.

അതിവേഗം തന്നെ വിഷയത്തില്‍ തീരുമാനമുണ്ടാക്കണമെന്ന ആവശ്യത്തിലാണ് പ്രതിപക്ഷവും സര്‍ക്കാരിലെ ഒരു വിഭാഗവും. അതിനാല്‍ തന്നെ നാരായണൻ നായരുടെ വാക്കുകള്‍ക്ക് അതീവ പ്രാധാന്യമാണുള്ളത്. അതിനിടെ ലക്ഷ്‌മി നായര്‍ വിദ്യാര്‍ഥികളെ ജാതി വിളിച്ച് അധിക്ഷേപിച്ചുവെന്ന ആരോപണങ്ങളില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത നടപടി വിഷയത്തിലെ സങ്കീര്‍ണ്ണതയ്‌ക്ക് അയവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് സമരരംഗത്തുള്ള വിദ്യാര്‍ഥികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധനവ്
ശമ്പളം, ദിവസ അലവന്‍സ്, പെന്‍ഷന്‍, അധിക പെന്‍ഷന്‍ എന്നിവര്‍ വര്‍ധിപ്പിച്ചുകൊണ്ടാണ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു
പാലക്കാട്: കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരന്‍ മരിച്ചു. മേലേ പട്ടാമ്പി ...

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ...

പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി
പശ്ചിമബംഗാള്‍ സിപിഎം സംസ്ഥാന ഘടകത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ...

മുഴപ്പിലങ്ങാട് സൂരജ് വധകേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം ...

മുഴപ്പിലങ്ങാട് സൂരജ് വധകേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ
കേസിലെ എട്ടു പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചപ്പോള്‍ ഒരാളെ കോടതി വെറുതേ

തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി ...

തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി പോവുകയുള്ളു: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിച്ചിട്ടേ മടങ്ങി പോവുകയുള്ളുവെന്ന് ബിജെപി സംസ്ഥാന ...