തന്റെ പ്രതിഷേധം അധികാരത്തിനല്ല, സ്ത്രീകള്‍ക്കുവേണ്ടി: ലതിക സുഭാഷ്

ശ്രീനു എസ്| Last Updated: വെള്ളി, 19 മാര്‍ച്ച് 2021 (08:09 IST)
തന്റെ പ്രതിഷേധം അധികാരത്തിനല്ല മറിച്ച് സ്ത്രീകള്‍ക്കാണെന്ന് ലതിക സുഭാഷ്. തന്റെ പ്രതിഷേധത്തിന് ശേഷമാണ് വീണ എസ് നായര്‍ക്കും ശോഭാ സുരേന്ദ്രനും സീറ്റ് കിട്ടിയതെന്ന് ലതിക പറഞ്ഞു. അതേസമയം കോണ്‍ഗ്രസിലെ കൂടുതല്‍ സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവം തുറന്നു പറയുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം തനിക്കെതിരെ മുല്ലപ്പള്ളിയുടെ പ്രതികരണത്തെ പ്രതിരോധിച്ച് ലതികാ സുഭാഷ് രംഗത്തെത്തി. താന്‍ എന്ത് ഗൂഢാലോചനയാണ് നടത്തിയതെന്ന് മുല്ലപ്പള്ളി തെളിയിക്കണമെന്ന് ലതിക ആവശ്യപ്പെട്ടു. ലതിക സുഭാഷ് അടഞ്ഞ അധ്യായമെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :