യാത്രക്കാരുമായി ട്രെയിന്‍ 35 കിലോമീറ്ററോളം പുറകിലേക്ക് ഓടി; ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്പെന്റ് ചെയ്തു

ശ്രീനു എസ്| Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (14:36 IST)
യാത്രക്കാരുമായി ട്രെയിന്‍ 35 കിലോമീറ്ററോളം പുറകിലേക്ക് ഓടി. ഡല്‍ഹിയില്‍ നിന്ന് താനക്പൂരിലേക്ക് പോകുകയായിരുന്ന പൂര്‍ണഗിരി ജനശതാബ്ദി എക്സ്പ്രസ്സാണ് കന്നുകാലിയെ ഇടിച്ച ശേഷം 35 കിലോമീറ്ററോളം പുറകിലേക്ക് ഓടിയത്. ഉത്തരാഖണ്ഡിലെ ഖാതിമ റെയില്‍ സ്റ്റേഷനില്‍ നിര്‍ത്തുന്നതിന് മുന്‍പ് താനക്പൂരിന് സമീപത്തു വച്ചാണ് ട്രെയിന്‍ കന്നുകാലിയെ ഇടിച്ചതും പുറകിലേക്ക് പോകുകയും ചെയ്തത്.

ട്രെയിനിലുണ്ടായിരുന്ന 64 യാത്രക്കാരും സുരക്ഷിതരാണ്. ഇവരെ പിന്നീട് റോഡുമാര്‍ഗ്ഗം താനക്പൂരില്‍ എത്തിക്കുകയും ചെയ്തു. ട്രെയിനിന് ബ്രേക്ക് ഇല്ലാതിരുന്നതുകൊണ്ട് ലോക്കോ പൈലറ്റിനും പുറകിലേക്ക് പോയ ട്രെയിനിനെ നിയന്ത്രിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്പെന്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :