സിപിഎമ്മിനെയോ പിണറായി വിജയനേയോ ഭയമില്ല, മത്സരിക്കുന്നത് മക്കളുടെ നീതിക്കായി: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ്

ശ്രീനു എസ്| Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (14:14 IST)
സിപിഎമ്മിനെയോ പിണറായി വിജയനേയോ ഭയമില്ലെന്നും മത്സരിക്കുന്നത് മക്കളുടെ നീതിക്കായാണെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായ സോജന്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടും സര്‍ക്കാര്‍ നടപിടയെടുത്തില്ലെന്നും മത്സരിക്കുമ്പോള്‍ ഉണ്ടാകുന്ന ദോഷം ഇതുവരെ അനുഭവിച്ചതില്‍ നിന്നും കൂടുതല്‍ ആയിരിക്കില്ലെന്നും അവര്‍ പറയുന്നു.

ഇതുവരെ ഭീഷണിയൊന്നും വന്നിട്ടില്ല. ഇനി ഭീഷണിപ്പെടുത്തി ഓടിക്കാനും സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെ ധര്‍മ്മടത്ത് പെണ്‍കുട്ടികളുടെ മാതാവ് ഇന്നാണ് നാമനിര്‍ദേശം നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിക്കാനല്ലെന്നും നേരിട്ട അനീതിയും പ്രയാസവും ജനങ്ങളോട് പറയാനാണെന്ന് പെണ്‍കുട്ടികളുടെ മാതാവ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്ക് നീതി നിഷേധിക്കപ്പെട്ടതിന്റെ കാരണം മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :