വന്നത് വെറും കയ്യോടെ, ഇനി കോടീശ്വരനായി മടങ്ങാം, മലയാളി ഡ്രൈവർക്ക് അബുദാബിയിൽ10 ലക്ഷം ദിർഹം സമ്മാനം !

Last Updated: ഞായര്‍, 11 ഓഗസ്റ്റ് 2019 (13:21 IST)
റീടെയിൽ അബുദാബി മേളയോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പ് ഒരു സധാരണക്കാരന്റെ ജീവിതം തന്നെ മറ്റിമറിച്ചിരിക്കുകയാണ്. നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം ദിർഹം ലഭിച്ചത് അബുദാബിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം വർക്കല സ്വദേശി അബ്ദുൽസലാം ഷാനവസിനാണ്. 1.93കോടി രൂപയോളമാണ് സമ്മാന തുകയായി അബ്ദുൽസലാമിന് ലഭിക്കുക.

43കാരനായ അബ്ദുൾസലാം 22 വർഷമായി കുടുംബം പുലർത്താനായി പ്രവാസ ജീവിതം നയിക്കുകയാണ്. 1997ലാണ് അബ്ദുൽസലാം പ്രവാസ ജീവിതം ആരംഭിക്കുന്നത്. ആദ്യ ഷാർജയിലയിരുന്നു. അവിടെനിന്നുമാണ് പിന്നീട് അബുദാബിയിലെ ഒരു സ്വദേശി കുടുംബത്തിന്റെ ഡ്രൈവറായി ജോലി ചെയ്യാൻ തുടങ്ങിയത്. 50 വർഷം ജോലി ചെയ്താല്പോലും കിട്ടാത്ത തുകയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന തനിക്ക് ഇത്രയും വലിയ തുക സ്വപ്നം മാത്രമായിരുന്നു എന്ന് അബ്ദുൾസലാം പറയുന്നു.

'നറുക്കെടുപ്പിൽ എനിക്കാണ് സമ്മാനം ലഭിച്ചത് എന്ന് ഓഗസ്റ്റ് അഞ്ചിന് തന്നെ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം ഉണ്ടാകുന്നതുവരെ രഹസ്യമായിവക്കാൻ പറഞ്ഞു. ഒരു സർപ്രൈസ് ഉണ്ടെന്ന് മാത്രമാണ് ഭാര്യയോട് പറഞ്ഞിരുന്ന. എന്റെ കുടുംബം ഇപ്പോൾ ഏറെ സന്തോഷത്തിലാണ്'. അബുദുൽസലാം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :