വിവാഹത്തിന് മുൻപ് അച്ഛൻ മരിച്ചു, മൃതദേഹത്തെ സാക്ഷിയാക്കി മകൻ താലി‌കെട്ടി

Last Updated: ഞായര്‍, 11 ഓഗസ്റ്റ് 2019 (15:47 IST)
വില്ലുപുരം: പിതാവിന്റെ മൃതദേഹത്തിന്റെ സാനിധ്യത്തിൽ മകൻ വിവാഹിതനായി. തമിഴ്നാട്ടിലെ വില്ലുപുരത്തിന് സമീപത്തെ തിണ്ടീവനത്തിലാണ് സംഭവം ഉണ്ടായത്. പിതാവിന്റെ മൃതദേഹത്തോടൊപ്പം മകനും വധുവും മാലയണിഞ്ഞ് വിവാഹ വസ്ത്രത്തിൽ നിൽക്കുന്ന ചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

തിണ്ടീവനം സ്വദേശിയായ അധ്യാപകൻ അലക്സാണ്ടറാണ് പിതാവിന്റെ മൃതദേഹത്തെ സാക്ഷിയാക്കി വിവഹിതനായത്. സഹ പ്രവർത്തകയായ അന്നപൂർണാനിയാണ് വധു. സെപ്തംബർ രണ്ടിനാണ് നേരത്തെ ഇരുവരും തമ്മിലൂള്ള വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ അഗസ്റ്റ് ഒൻപതിന് പിതാവ് ദേവമണി മരിക്കുകയായിരുന്നു.

ഇതോടെ പിതാവിന്റെ മൃതദേഹം സംസ്കരിക്കതിന് മുൻപ് വിവാഹം നടത്താൻ അലക്സാണ്ടർ വധുവിന്റെ വീട്ടുകാരോട് അനുവാദം ചോദിക്കുകയായിരുന്നു. വധുവിന്റെ വീട്ടുകർ ഇത് സമ്മതിച്ചതോടെയാണ് അലക്സാണ്ടറിന്റെ വീട്ടിൽവച്ചുതന്നെ വിവാഹം നടന്നത്. മകന്റെ വിവാഹം നടന്നുകാണണം എന്ന് മരണപ്പെട്ട ദേവമണി ഏറെ ആഗ്രഹിച്ചിരുനു എന്നും അതുകൊണ്ടാണ് മൃതദേഹത്തെ സാക്ഷിയാക്കി വിവഹം നടതിയത് എന്ന് ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. വിവാഹ ശേഷമാണ് പിതാവിന്റെ മൃതദേഹം സംസ്‌കരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :