അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് 5ജിയുടെ പേരിലും വന്‍ തട്ടിപ്പ്, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
- മുക്കുപണ്ടപ്പണയം തട്ടിപ്പ് : യുവതി അറസ്റ്റിൽ
- ബാങ്കിൽ നിന്ന് പതിനേഴുകോടി തട്ടിയെടുത്ത ജീവനക്കാരൻ പിടിയിൽ
- വർക്ക് ഫ്രം ഹോം തട്ടിപ്പ്: 5.85 കോടി ഇ ഡി പിടിച്ചെടുത്തു: കമ്പനികൾക്ക് ചൈനീസ് ബന്ധം
- മുക്കുപണ്ടം പണയംവച്ചു തട്ടിപ്പ്: അഞ്ചു പേർ അറസ്റ്റിൽ
കേച്ചേരി ചിട്ടിഫണ്ട് ഉടമ അറസ്റ്റിൽ
കൊട്ടാരക്കര: നിരവധി ശാഖകൾ ഉള്ള ചിട്ടിഫണ്ട് സ്ഥാപനമായ കേച്ചേരി ചിട്ടിഫണ്ട് ഉടമ അറസ്റ്റിലായി. നിക്ഷേപകർക്ക് പണം തിരികെ നൽകാതെ മുങ്ങിയതിനാണ് ചിട്ടിഫണ്ട് ഉടമ വേണുഗോപാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
നിക്ഷേപകർ തന്നെയാണ് ഒളിവിൽ കഴിഞ്ഞ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. താമരക്കുറ്റിയിലെ ഒരു വീട്ടിൽ നിന്നാണ് നിക്ഷേപകർ ഇയാളെ കണ്ടെത്തിയതും പൊലീസിന് കൈമാറിയതും.
കൊട്ടാരക്കര സി.ഐ യുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘമാണ് വേണുഗോപാലിനെ അറസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിന് രൂപ ഇയാൾ ചിട്ടിഫണ്ടിന്റെ മറവിൽ നിക്ഷേപകർക്ക് നല്കാനുണ്ടെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.