നിറകയ്യടി, ആര്‍പ്പുവിളി, പ്രസംഗം നിര്‍ത്തി പിണറായി, ഷാള്‍ അണിയിച്ച് ജയരാജന്‍; കെ.വി.തോമസ് എല്‍ഡിഎഫ് വേദിയില്‍

രേണുക വേണു| Last Modified വ്യാഴം, 12 മെയ് 2022 (17:20 IST)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് എല്‍ഡിഎഫ് വേദിയില്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയിലേക്കാണ് കെ.വി.തോമസ് മാസ് എന്‍ട്രി നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് കെ.വി.തോമസ് വേദിയിലേക്ക് എത്തിയത്. ഇടത് മുന്നണി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും നിറകയ്യടികളോടേയും കെ.വി.തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗം നിര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് സ്വാഗതം ആശംസിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഷാള്‍ അണിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :