വൃദ്ധയെ പീഡിപ്പിച്ച പ്രതിക്ക് പതിനേഴു കൊല്ലം തടവ്

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 8 ജൂണ്‍ 2022 (10:39 IST)
മലപ്പുറം: വികലാംഗയും വൃദ്ധയുമായ അറുപത്തിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കോടതി 17 വർഷത്തെ തടവിന് ശിക്ഷിച്ചു. തിരൂർ പെരുവള്ളൂർ കൊല്ലംചിന മേലോട്ടിൽ വീട്ടിൽ ദാമോദരൻ എന്ന 48 കാരനെയാണ് കോടതി ശിക്ഷിച്ചത്.

2015 ഒക്ടോബർ പന്ത്രണ്ടിന് നടന്ന സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് തിരൂരങ്ങാടി ഇൻസ്‌പെക്ടർ ബി.അനിലിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

തിരൂർ അതിവേഗ പ്രത്യേക (പോക്സോ) കോടതി ജഡ്ജി സി.ആർ.ദിനേശ് ആണ് പ്രതിക്കു ശിക്ഷ വിധിച്ചത്. 17 വർഷത്തെ തടവിനൊപ്പം പ്രതി 35000 രൂപ പിഴയും നൽകണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :