1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kuwait nurse, fire, malayali nurse

കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മലയാളി നഴ്സ് മരിച്ചു

കുവൈറ്റ്
കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മലയാളി നഴ്‌സും സ്വദേശിയായ വീട്ടുടമയും മരിച്ചു. കോട്ടയം പാല വട്ടക്കുന്നേല്‍ സണ്ണിയുടെ മകള്‍ ബോണി സണ്ണി ജോര്‍ജ് ആണ് മരിച്ചത്. 31വയസ്സ് ആയിരുന്നു.
 
സബാഹിയ മേഖലയിലാണ് സംഭവം. പ്രൊഫഷണല്‍ മെഡിക്കല്‍ കെയര്‍ എന്ന സ്ഥാപനത്തിലെ ഹോം നഴ്സ് ആണ് മരിച്ച ബോണി.
 
കനത്ത പുകയെ തുടര്‍ന്ന് ഉണ്ടായ ശ്വാസതടസമാണ് രണ്ടുപേരുടെയും മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ടര വര്‍ഷമായി ബോണി ഇവിടെ ജോലി ചെയ്തു വരികയാണ്. അടുത്ത മാസം നാട്ടില്‍ പോകാനിരിക്കെയാണ് അപകടം.
 
About Writer
JOYS JOY