കുമ്മനം എത്തിയാൽ കളി മാറും, തിരികെ വിളിക്കാനൊരുങ്ങി സംഘപരിവാർ?

കുമ്മനം എത്തിയാൽ കളി മാറും, തിരികെ വിളിക്കാനൊരുങ്ങി സംഘപരിവാർ?

Rijisha M.| Last Modified ചൊവ്വ, 4 ഡിസം‌ബര്‍ 2018 (08:31 IST)
ബിജെപിയിൽ ഇപ്പോൾ പ്രശ്‌നം മുഴുവൻ ശബരിമലയാണ്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ തീരുമാനങ്ങളും ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്‌റ്റുമൊക്കെ പാർട്ടിയിൽ ഭിന്നത തീർത്തിരിക്കുകയാണ്.

പുറത്തുനിന്ന് നോക്കുമ്പോൾ തന്നെ പാർട്ടിയിലെ ഭിന്നത ആളുകൾക്ക് മനസ്സിലാകുന്നു. ഇത് പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും എന്നുതന്നെയാണ് പൊതുവേ ഉള്ള വിലയിരുത്തൽ. തങ്ങൾക്ക് കിട്ടിയ സുവർണ്ണാവസരം രാഷ്‌ട്രീയപരമായി കഴിവതും ഉപയോഗിക്കാൻ തന്നെയാണ് ബിജെപി ശ്രമം.

എന്നാ ശബരിമല വിഷയത്തിൽ രാഷ്‌ട്രീയപരമായി മുതലെടുപ്പ് നടത്തുന്നതിൽ ശ്രീധരൻ പിള്ള പലസ്ഥലങ്ങളിലും പരാജയപ്പെട്ടിരുന്നു. ഈ അവസരത്തിൽ മുൻ ബിജെപി അധ്യക്ഷനും ഇപ്പോഴത്തെ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരനെ തിരിച്ചെത്തിച്ച് പ്രതിഷേധത്തിന്റെ നായകനാക്കണമെന്ന ആവശ്യം ബിജെപിയില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.

ഭൂരിഭാഗം പേരും ഈ നയത്തോട് യോജിച്ചിരിക്കുകതന്നെയാണ്. അതുകൊണ്ടുതന്നെ കുമ്മനത്തിന്റെ വരവ് ഉടൻ ഉണ്ടാകുമെന്നും പാർട്ടിയിൽ സംസാരമുണ്ട്. എങ്ങനെയായാലും കുമ്മനം എത്തിയാൽ കളി മൊത്തത്തിൽ മാറുമെന്നും ഇതുവരെ കണ്ട പ്രതിഷേധം ഒന്നും ഒന്നുമായിരിക്കില്ല എന്നും സംസാരവിഷയമുണ്ട്.

എന്തായാലും കുമ്മനം എത്തിയാൽ കളി മാറും എന്നുള്ളതുകൊണ്ടുതന്നെ ആ എൻട്രി വളരെ പെട്ടെന്ന് തന്നെ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം. മണ്ഡല-മകര വിളക്ക് ഉത്സവം മുതലെടുക്കുകയാണ് ലക്ഷ്യം എന്നുള്ളതുകൊണ്ടുതന്നെ മിസോറാം ഗവർണർ വളരെ പെട്ടെന്ന് എത്തിയാൽ മാത്രമേ പാർട്ടി ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കുകയുള്ളൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :