ബന്ദിപ്പൂർ രാത്രിയാത്ര: വിഷയം ഒരാഴ്ചക്കുള്ളിൽ കേരള മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് പരിഹരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി

Sumeesh| Last Modified ശനി, 28 ജൂലൈ 2018 (18:15 IST)
ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനം സംബന്ധിച്ച വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരാഴ്ചക്കകംചർച്ച നടത്തുമെന്ന്. കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. നിരോധനത്തെ അനുകൂലിച്ച് കടുവ സംരക്ഷണ അതോറിറ്റി സുപ്രീം കോടയിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെങ്കിലും വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനാണ് ആഗ്രഹമെന്ന് കുമാരസ്വാമി പറഞ്ഞു.

ബന്ദിപ്പൂരിലെ രാത്രിയാത്ര സംബന്ധിച്ച് കേരളം നിരോധനം നീക്കണം എന്ന നിലപാടിൽ അയവ് വരുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. എല്ലാ വാഹനങ്ങളും കടത്തി വിടുന്നതിനു പകരമായി ഇരു സംസ്ഥാനങ്ങളുടെയും പൊതുഗതാഗത സർവീസുകൽ മാത്രം കടത്തി വിടുന്നതിനുള്ള നിർദേശമാകും കേരളം മുന്നോട്ട് വക്കുക.

ഈ സാഹചര്യത്തിൽ ചർച്ച ഫലം കാണാനാണ് സാധ്യത. ഉരു സംസ്ഥാനങ്ങളിലിലെയും പൊതു ഗതഗത സർവീസുകൾക്ക് രാത്രി യാത്രക്ക് അനുമതി ലഭിച്ചാൽ യാത്രാ പ്രശ്നങ്ങൾക്ക് വലിയ രീതിയിൽ പരിഹാരം കാണാൻ സാധിച്ചേക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :