യഥാർത്ഥ തോക്കെന്ന് തെളിയിക്കാൻ സുഹൃത്ത് വെടിയുതിർത്തു; യുവതിക്ക് ദാരുണാന്ത്യം

Sumeesh| Last Modified ശനി, 28 ജൂലൈ 2018 (16:34 IST)
ഡൽഹി: യഥാര്‍ത്ഥ തോക്കാണെന്ന് തെളിയിക്കുന്നതിനായി യുവാവ് വെടിവെച്ചു. അബദ്ധത്തിൽ വെടിയേറ്റ യുവതി മരിച്ചു. ഡൽഹിയിലാണ് നിർഭാഗ്യകരമായ സംഭവം നടന്നത്. തോക്കുമായി സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് തോക്ക് യുവതിയെ കാണിച്ചു. എന്നാൽ തോക്ക് യഥാർത്ഥമാണ് എന്ന് സമ്മതിക്കാൻ യുവതി തയ്യാറായില്ല.

തുടർന്ന് യുവാവ് തോക്കിൽ നിന്നും വെടിയുതിർക്കുകയായിരുന്നു. ഇത് അബദ്ധത്തത്തിൽ ചെന്ന് പതിച്ചത് യുവതിയുടെ വയറിൽ. ഉടൻ തന്നെ സുഹൃത്തുക്കൾ ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ ഇവർ മരിച്ചു.

സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ മനപ്പൂർവം ചെയ്തതല്ലെന്നും യുവതി പറഞ്ഞതിനാലാണ് താൻ വെടിയുതിർക്കാൻ തയ്യാറായതെന്നും യുവാവ് പൊലീസിൽ മൊഴി നൽകി. ഇയാൾക്ക് തോക്ക് എവിടെനിന്നും ലഭിച്ചു എന്നത് വ്യക്തമായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :