ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

Sumeesh| Last Modified ശനി, 28 ജൂലൈ 2018 (17:41 IST)
ജയ്‌പൂര്‍: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ്‌ ചെയ്തു. രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം നടന്നത്. 32കാരനായ രാജുവാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വിടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചത്.

കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിയിലിട്ട് വീട് പുറത്തു നിന്നും പൂട്ടിയ ശേഷമാണ് ഇയാൾ വീടിനു മുന്നിലുള്ള മരത്തിൽ തൂങ്ങി മരിച്ചത്. നാട്ടുകാർ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഭാര്യയെ വീടിനകത്ത് മുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇൻ‌ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :