പന്ത്രണ്ട് വയസുകാരിയെ ബന്ധുവായ പ്ലസ്ടു വിദ്യാർത്ഥി പീഡിപ്പിച്ചു

Sumeesh| Last Modified ശനി, 28 ജൂലൈ 2018 (16:54 IST)
മഞ്ചേശ്വരം: പത്രണ്ട് വയസുകാരിയെ പ്ലസ്ടു വിദ്യാർത്ഥി പീഡനത്തിനിരയാക്കി. പെൺകുട്ടിയുടെ അമ്മയുടെ സഹോദരന്റെ മകനായ പ്ലസ്ടു വിദ്യാർത്ഥിയാണ് 12കാരിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

പെൺകുട്ടിക്ക് ക്ലാസിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അധ്യാപിക കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് ലൈനെത്തി പെൺകുട്ടിയെ കൌൺസിലിങിന് ഇധേയയാക്കിയതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി.

ചൈഡ് ലൈനിന്റെ നിർദേശ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വന്തം വീട്ടിൽ വച്ചും സമീപത്തെ കുന്നിൻ മുകളിൽ വച്ചും പീഡനത്തിനിരയാക്കിയതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :